
May India continue her revolt to subjugate Universal Nature, VIsva Prakritiye Keezhadakkanulla Viplavam Veendum Thudaratte Bharatam !
ശാരികേ ശാരികേ സിന്ധുഗംഗാനദീ-
തീരം വളർത്തിയ ഗന്ധർവ ഗായികേ..
ഗന്ധർവ ഗായികേ..
പാടുക നീ ഈ പുരുഷാന്തരത്തിലെ
ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ..
സൂര്യഗായത്രികൾ സൂര്യഗായത്രികൾ
പണ്ടു നിൻ സംഗീത തീർത്ഥക്കരകളിൽ
പർണ്ണകുടീരങ്ങൾ നിർമ്മിച്ചിരുന്നവർ..
നിർമ്മിച്ചിരുന്നവർ..
അദ്വൈതസാരം മുളയ്ക്കുവാൻ ഈ മണ്ണിൽ
തത്വമസിയുടെ വിത്തു വിതച്ചവർ..
മുത്തു വിതച്ചവർ മുത്തു വിതച്ചവർ
മണ്ണോടു മണ്ണായ മോഹഭംഗങ്ങളെ
ചെന്നു തൊഴുന്ന യുഗശ്മശാനങ്ങളിൽ..
യുഗശ്മശാനങ്ങളിൽ..
സത്യധർമ്മങ്ങൾ മുറിവേറ്റു വീഴുന്നു
യുദ്ധപ്പറമ്പിലെ ഈ ശരശയ്യയിൽ..
ഈ ശരശയ്യയിൽ ഈ ശരശയ്യയിൽ
ശാരികേ ശാരികേ സിന്ധുഗംഗാനദീ-
തീരം വളർത്തിയ ഗന്ധർവ ഗായികേ..
പാടുക നീ ഈ പുരുഷാന്തരത്തിലെ
ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ..
വീണ്ടുമുണരട്ടെ ഈ സംക്രമോഷഃസ്സിൽ
വീണ്ടും കവചം ധരിക്കട്ടെ ഭാരതം..
ഉണരട്ടെ ഭാരതം..
വിശ്വപ്രകൃതിയെ കീഴടക്കാനുള്ള
വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം..
ഉണരട്ടെ ഭാരതം..
ഉത്തിഷ്ഠതാ.. ജാഗ്രതാ..
പ്രാപ്യവരാൻ നിബോധതാ
https://ajiio.in/woslXgV
One of the greatest Marriages of all time, that of Warrior -Princess, Meenakshi with the Lord of the Universe !
നൃത്യതി നൃത്യതി ബ്രഹ്മപദം
നക്ഷത്ര നവഗ്രഹ ഹംസപദം
നൃത്യതി നൃത്യതി ബ്രഹ്മപദം
ആയിരം അണ്ഡകടാഹങ്ങളലയും
അനന്തമാം ക്ഷീരപഥത്തില്‍
ശബ്ദമായ് രൂപമായ് ജീവനുവിടരാന്‍
സഹസ്രദലങ്ങളായ് മിഴിതുറക്കാന്‍
വിശ്വശില്‍പ്പിയുടെ പിച്ചളച്ചെണ്ടയില്‍
വിളഞ്ഞൂ പണ്ടീ താളം
താളം - ആദിതാളം ഇത്
ധ്വനിപ്രതിധ്വനികള്‍തന്‍ പ്രണവതാളം
താളം..
നൃത്യതി നൃത്യതി ബ്രഹ്മപദം
വീണാവേണുമൃദംഗനിനാദം
വിഹരതി വിദ്യാധരഗീതം
സര്‍പ്പഫണത്തിരുമുടിക്കെട്ടുലയും
യക്ഷകിന്നര നടനമേളം
അഷ്ടദിക്പാലകര്‍ കൊട്ടും തുടിയുടെ
സൃഷ്ടിസ്ഥിതിലയതാളം
താളം - ആദിതാളം ഇത്
ധനധാന്യപ്രപഞ്ചത്തിന്‍ ഭ്രമണതാളം
താളം..
നൃത്യതി നൃത്യതി ബ്രഹ്മപദം
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Film/album: ചെണ്ട


